നമുക്കീ ഭൂമിയുടെ
അറ്റം പിടിക്കണം
വേനൽ വസന്തത്തിന്റെ
വാകമര ചോട്ടിലിരിക്കണം ഭ്രമണങ്ങളെ
മറികടന്ന പ്രണയം കൊണ്ട്
യാത്രാ രഹസ്യങ്ങളുള്ള
ചുംബനങ്ങൾ തുന്നിയെടുക്കണം
തന്റെ വസതിയിലുറങ്ങുന്ന
ഒരിക്കലും ചിരിക്കാത്ത
അന്നാട്ടിലെ ഏകാധിപതി
ആളുകള്‍ ബീച്ചിലെ
മണലില്‍ തന്നെ ഇക്കിളിയിട്ട്
ചിരിപ്പിക്കുന്ന സ്വപ്നം കണ്ടു
മതില് കേറി മറിഞ്ഞു
നിദ്രയില്‍ ബീച്ചില്‍ എത്തുന്നു. ആളുകള്‍ അയാളെ ഇക്കിളിയിട്ടു ചിരിപ്പിച്ചു
സ്നേഹിക്കുന്നു.